
കൊല്ലം: പുനലൂരില്‍ കാട്ടുപന്നിയെ പിടിക്കാൻ വെച്ച പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായ ചത്തു. മണലില്‍ സ്വദേശി പ്രകാശിന്റെ വീട്ടിലെ വളർത്തുനായയാണ് പടക്കം പൊട്ടി ചത്തത്.പടക്കം പൊട്ടി നായയുടെ തല പൂർണമായും തകർന്നു. ഇന്നലെ രാത്രിയാണ് സംഭവം.
തോട്ടത്തില്‍ നിന്നും കടിച്ചെടുത്ത പന്നിപ്പടക്കവുമായാണ് നായ വീടിന് മുന്നില്‍ എത്തിയത്. ഇതിനിടെ പടക്കം പൊട്ടുകയായിരുന്നു. ആരാണ് തോട്ടത്തില്‍ പന്നിപ്പടക്കം വെച്ചതെന്ന് കണ്ടെത്തിയിട്ടില്ല. ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.