+

ബാലരാമപുരത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

ബാലരാമപുരത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം . രാമപുരം സ്വദേശി കുമാർ (50 ) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ബാലരാമപുരം റിലൈൻസ് പെട്രോൾ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം.

തിരുവനന്തപുരം: ബാലരാമപുരത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം . രാമപുരം സ്വദേശി കുമാർ (50 ) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ബാലരാമപുരം റിലൈൻസ് പെട്രോൾ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം.

ഒരേ ദിശയിൽ യാത്ര ചെയ്ത വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പാൽ വിതരണക്കാരനായിരുന്നു മരിച്ച കുമാർ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബാലരാമപുരം പോലീസ് കേസെടുത്തു.
 

Trending :
facebook twitter