പ്ലസ് വൺ വിദ്യാർഥിനിയെ ലഹരിമരുന്ന് മാഫിയയുമായി ബന്ധമുള്ള ആൺസുഹൃത്ത് ഭീഷണിപ്പെടുത്തിയതായി പരാതി

09:33 AM Aug 19, 2025 | Kavya Ramachandran

കോഴിക്കോട്: നരിക്കുനിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് മാഫിയയുമായി ബന്ധമുള്ള ആണ്‍സുഹൃത്ത് ഭീഷണിപ്പെടുത്തിയതായി പരാതി. പെണ്‍കുട്ടിയുടെ സ്വര്‍ണമാല കൈവശപ്പെടുത്തി വിറ്റു. ഇയാള്‍ പതിവായി പണം ചോദിക്കുകയാണ്. ആണ്‍സുഹൃത്തിന് പ്രായപൂര്‍ത്തിയായിട്ടില്ല.

തന്റെ പക്കല്‍ ചില ചിത്രങ്ങളുണ്ടെന്നും അത് പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി വൈകുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് പെണ്‍കുട്ടി നല്‍കിയ മൊഴിപ്രകാരം, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഒട്ടേറെ പെണ്‍കുട്ടികള്‍ ഇത്തരക്കാരുടെ കെണിയില്‍ വീഴുന്നതായി പറഞ്ഞു.