പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

03:51 PM Sep 10, 2025 |


പാറശ്ശാല: പാറശ്ശാല പെരുവിള പുല്ലൂർക്കോണത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ലിനു രാജ് - ജതിജാ ദമ്ബതികളുടെ മകളായ പാറശാല ഗവണ്‍മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി നയന (17) ആണ് മരിച്ചത്.

കഴിഞ്ഞ രാത്രിയില്‍ ഭക്ഷണം കഴിച്ചശേഷം മുറിയില്‍ കതകടച്ചു കിടന്നതാണ്. രാവിലെ മുറിയില്‍ അനക്കമൊന്നും കാണാത്തതിനാല്‍ വീട്ടുകാർ വാതില്‍ കൊട്ടി വിളിച്ചെങ്കിലും തുറന്നില്ല.വീട്ടിലോ സ്കൂളിലോ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു.

വിരലടയാള വിദഗ്ദരടക്കം പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു