മണിപ്പൂരിലെത്താന്‍ വൈകിയതിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് പറയണമെന്ന് സിപിഐ നേതാവ് ആനി രാജ. സ്വന്തം ഇമേജിന് കോട്ടം തട്ടിയെന്ന് മനസ്സിലാക്കിയപ്പോഴാണോ സന്ദര്‍ശനമെന്നും ആനി രാജ ചോദിച്ചു. വെറുതേ പോയി പാക്കേജ് പ്രഖ്യാപിച്ചതുകൊണ്ട് മണിപ്പൂര്‍ ജനതയുടെ ദുരിതം മാറില്ലെന്നും ആനി രാജ പറഞ്ഞു.
മണിപ്പൂരില്‍ താഴ്വാരത്ത് മാത്രമാണ് വികസനം നടത്തുന്നത്. കുകികളുടെ പ്രധാന ആവശ്യങ്ങള്‍ പരിഗണിക്കണം. കൃത്യമായ ഗൃഹപാഠം നടത്തണം.മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം വളരൈ വൈകിയെന്നും ജനങ്ങളുടെ മൃതദേഹം മോര്‍ച്ചറിയില്‍ ഇരുന്ന് അഴുകിയിട്ടുണ്ടെന്നും ആനി രാജി പറഞ്ഞു. രണ്ട് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞു. മോദി എന്തേ ഇത്ര വൈകിയതെന്ന് ആനി രാജ ചോദിച്ചു.