+

പോക്സോ കേസ് പ്രതി പുതിയ പടത്തിൽ നൃത്ത സംവിധായകന്‍', നയന്‍താരയ്ക്കും വിഘ്നേഷിനുമെതിരെ വിമർശനം

സംവിധായകൻ വിഘ്‌നേഷ് ശിവനും നയൻതാരയ്ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ കടുത്ത ഭാഷയിൽ വിമർശനം ഉയരുകയാണ്. പോക്സോ കേസ് പ്രതിയും കൊറിയോഗ്രാഫറുമായ ജാനി മാസ്റ്ററുമായി പുതിയ സിനിമയിൽ പ്രവർത്തിക്കുന്നതിനെതിരേയാണ് വിമർശനം

സംവിധായകൻ വിഘ്‌നേഷ് ശിവനും നയൻതാരയ്ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ കടുത്ത ഭാഷയിൽ വിമർശനം ഉയരുകയാണ്. പോക്സോ കേസ് പ്രതിയും കൊറിയോഗ്രാഫറുമായ ജാനി മാസ്റ്ററുമായി പുതിയ സിനിമയിൽ പ്രവർത്തിക്കുന്നതിനെതിരേയാണ് വിമർശനം.

2024 സെപ്റ്റംബറില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസില്‍ ജാനി മാസ്റ്റര്‍ അറസ്റ്റിലായിരുന്നു. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ജാനി മാസ്റ്ററുടെ പേരില്‍ പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാരവും റദ്ദാക്കിയിരുന്നു.

വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ലവ് ഇൻഷുറൻസ് കമ്പനി’യുടെ കൊറിയോഗ്രാഫർ ജാനി മാസ്റ്ററാണ്. ജാനി മാസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിഘ്നേഷ് ശിവനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോയും വീഡിയോയും പങ്കുവെച്ചതോടെയാണ് വിമർശനങ്ങൾക്ക് തിരിതെളിയുന്നത്.

'എന്നോടുള്ള കരുതലിനും എനിക്ക് നല്‍കിയ സ്നേഹത്തിനും സന്തോഷത്തിനും നന്ദി' എന്നാണ് വിഘ്നേഷിനൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് ജാനി മാസ്റ്റർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. ഈ പോസ്റ്റിന് 'സ്വീറ്റ് മാസ്റ്റര്‍ ജി' എന്ന് വിഘ്നേഷ് കമന്‍റും ചെയ്തിരുന്നു.ഇതിന് പിന്നെലെയാണ് വിഘ്നേഷിനെയും നയന്‍താരയെയും വിമര്‍ശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുന്നത്

facebook twitter