ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ പോക്‌സോ കേസ് അതിജീവിതയെ കണ്ടെത്തി. കോഴിക്കോട് ബീച്ചിൽ നിന്നാണ് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. രണ്ട് തവണ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടിയെ ഷെൽട്ടർ ഹോമിൽ എത്തിച്ചത്. വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോകാനായി ഇറങ്ങിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.
അതേസമയം, പെൺകുട്ടി ഷെൽട്ടർ ഹോമിൽ സുരക്ഷിതയല്ലെന്നും തനിക്കൊപ്പം വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അമ്മ മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു
Trending :