പോക്‌സോ കേസ് ഇര പൊലിസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലേക്ക് മാറ്റി

01:21 PM Nov 06, 2025 | Renjini kannur

കോഴിക്കോട് : പോക്സോ കേസില്‍ മൊഴി രേഖപ്പെടുത്താനായി കോഴിക്കോട് നടക്കാവ് പൊലിസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു.സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ച്‌ പെണ്‍കുട്ടി കൈഞരമ്ബ് മുറിക്കുകയായിരുന്നു.

മൊഴിയെടുക്കുന്നതിനായി വിളിച്ചുവരുത്തിയതിനിടയില്‍ പെണ്‍കുട്ടി ഇത്തരമൊരു കടുംകൈ ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയെ ഉടൻതന്നെ കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലേക്ക് മാറ്റി.