ദളിത് സ്ത്രീക്കെതിരായ പൊലീസ് ക്രൂരത ; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

08:19 AM May 21, 2025 |


ദളിത് സ്ത്രീക്കെതിരായ വ്യാജ മോഷണ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുക. പുനരന്വേഷണത്തിന് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് ഉത്തരവിട്ടു.
സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാവും. എസ്.ഐ യ്ക്ക് പുറമേ എ.എസ്.ഐ പ്രസന്നനെയും സസ്‌പെന്‍ഡ് ചെയ്യും. പ്രസന്നന്‍ അമിതാധികാരപ്രയോഗം നടത്തി, മോശം വാക്കുകള്‍ ഉപയോഗിച്ചു എന്നിവ കണ്ടെത്തിയതോടെയാണ് നടപടി. ചുള്ളിമാനൂര്‍ സ്വദേശി ബിന്ദുവിനെ കസ്റ്റഡിയില്‍ എടുക്കുന്ന ദിവസം ജിഡി ഇന്‍ചാര്‍ജ് ആയിരുന്നു പ്രസന്നന്‍. നേരത്തെ സ്റ്റേഷന്‍ ചാര്‍ജ് ഉണ്ടായിരുന്ന എസ് ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാതിയില്‍ നടപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയപ്പോള്‍ മോശമായി പെരുമാറിയെന്ന ആക്ഷേപത്തില്‍ അന്വേഷണത്തിന് സാധ്യതയില്ല.