+

കോഴിക്കോട് വാഹനാപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും

ഇന്നലെ വൈകീട്ട് മൂന്നേ കാലോടെയാണ് അപകടം.

കോഴിക്കോട് വടകര മൂരാട് പാലത്തില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. ഒളിവിലം സ്വദേശി പറമ്പത്ത് നളിനി (62), അഴിയൂര്‍ പാറേമ്മല്‍ രജനി (രഞ്ജിനി, 50), അഴിയൂര്‍ കോട്ടാമല കുന്നുമ്മല്‍ 'സ്വപ്നം' വീട്ടില്‍ ഷിഗില്‍ ലാല്‍ (35), പുന്നോല്‍ കണ്ണാട്ടില്‍ മീത്തല്‍ റോജ (56) എന്നിവരാണ് മരിച്ചത്. 

ഇന്നലെ വൈകീട്ട് മൂന്നേ കാലോടെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലറില്‍ ദിശ തെറ്റിച്ചു എത്തിയ കാര്‍ ഇടിച്ചാണ് മരണം. ഗുരുതരമായി പരിക്കേറ്റ ചോറോട് കൊളക്കോട്ട് സത്യന്‍, ചന്ദ്രിക എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് കോവൂരില്‍ വിരുന്നിനു പോയവര്‍ ആണ് മരിച്ചത്. 

Trending :
facebook twitter