+

ഒൻപത് മാസത്തിന് ശേഷം പി.പി. ദിവ്യ ഇന്ന് പൊതുവേദിയിൽ

എ.ഡി.എം. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണത്തെത്തുടർന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം രാജിവെച്ച പി.പി. ദിവ്യ ഒൻപത് മാസത്തെ ഇടവേളക്ക് ശേഷം ശനിയാഴ്ച പൊതു പരിപാടിയിൽ പ്രസംഗിക്കും

കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണത്തെത്തുടർന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം രാജിവെച്ച പി.പി. ദിവ്യ ഒൻപത് മാസത്തെ ഇടവേളക്ക് ശേഷം ശനിയാഴ്ച പൊതു പരിപാടിയിൽ പ്രസംഗിക്കും.വൈകുന്നേരം അഞ്ചു മണിക്ക്,ജനാധിപത്യ മഹിളാ  അസോസിയേഷൻ പാപ്പിനിശേരി ഏരിയാ ജാഥയുടെ സമാപന പരിപാടിയിലാണ് സംഘടനയുടെ സംസ്ഥാന യുടെ ജോ.സെക്രട്ടറിയായ പി.പി.ദിവ്യ പ്രസംഗിക്കുന്നത്.

നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ.അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി സുപ്രീം കോടതിയും തള്ളിയിരുന്നു. സുപ്രീം കോടതിയുടെ പരാമർശം പി.പി. ദിവ്യക്ക് ആശ്വാസം പകരുന്നതാണ്.തനിക്കെതിരെ പൊലീസ് എടുത്ത ആത്മഹത്യാ പ്രേരണക്കുറ്റത്തിന്റെ എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ദിവ്യ.

facebook twitter