ചേരുവകൾ
പാഷൻ ഫ്രൂട്ട് - 1 വലുതോ 2 ചെറുതോ
നാരങ്ങ - 1
പൊടിച്ച പഞ്ചസാര - 1-2 ടേബിൾ സ്പൂൺ
സോഡ /7 അപ്പ് -1
പുതിനയില - കുറച്ച്
ഐസ് ക്യൂബുകൾ
തയാറാക്കുന്ന വിധം
Trending :
ഒരു നീണ്ട ഗ്ലാസിൽ നാരങ്ങ ക്യൂബുകൾ (ഒരു നാരങ്ങയുടെ 1/2 ക്യൂബ് ആയി അരിഞ്ഞത്), പുതിനയില ചേർക്കുക. ഒരു തടി വടി ഉപയോഗിച്ച് ചതയ്ക്കുക. ഇതിലേക്കു ചതച്ച ഐസ് ക്യൂബ്സ്, പൊടിച്ച പഞ്ചസാര, പാഷൻ ഫ്രൂട്ട് പൾപ്പ് എന്നിവ ചേർക്കുക. അലങ്കരിക്കാൻ നാരങ്ങ കഷ്ണങ്ങളും പുതിനയും ചേർക്കാം.
സോഡ ചേർത്ത് ഇളക്കുക. ആവശ്യമെങ്കിൽ കൂടുതൽ ഐസ് ക്യൂബുകൾ ചേർക്കുക. സൂപ്പർ രുചിയിൽ പാഷൻ ഫ്രൂട്ട് മോജിറ്റോ റെഡി