ആവശ്യമുള്ള സാധനങ്ങൾ
അവൽ - അര കിലോ
ശർക്കര- ഒരു കിലോ
പൊട്ടുകടല -100ഗ്രം
എള്ള് -50 ഗ്രാം
തേങ്ങ ചിരകിയത് -അര മുറിതേങ്ങയുടേത്
തേങ്ങാക്കൊത്ത്- അര മുറി തേങ്ങയുടേത്
ഏലയ്ക്കാപ്പൊടി -ഒന്നര ടീസ്പൂൺ
നെയ്യ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പൊട്ടുകടലയും എള്ളും വെവ്വേറെ വറുത്തെടുക്കുക. തേങ്ങാക്കൊത്ത് അൽപ്പം നെയ്യിൽ ചുവക്കെ വറുക്കുക. ശേഷം പൊട്ടുകടലയും എള്ളും ഇതിലേക്ക് ചേർത്തിളക്കി വാങ്ങിവയ്ക്കാം. ശർക്കര വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുക്കുക. ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയിലോ മറ്റോ ഈ പാനിയൊഴിച്ച് അതിലേക്ക് തേങ്ങ ചിരകിയതും ഇട്ട് അടുപ്പത്തുവച്ചു ഇളക്കുക. തിളച്ചു കുറുകി ഒട്ടുന്ന പരുവത്തിലാകുമ്പോൾ ഏലയ്ക്കാപ്പൊടി ചേർത്ത് വാങ്ങിവയ്ക്കുക. ചൂടാറുമ്പോൾ അവിലും വറുത്തുവച്ചിരുന്ന ചേരുവകളും ചേർത്ത് ഞെരടി യോജിപ്പിക്കാം