വാഴക്ക പൊരിയൽ തയ്യാറാക്കാം

09:50 AM Apr 26, 2025 | Kavya Ramachandran

ആവശ്യമായ വിഭവങ്ങൾ

മൂന്ന് -  പച്ചക്കായ

1/2 കപ്പ് തേങ്ങ - ചിരകിയത്

നാല് പച്ചമുളക്

50 ഗ്രാം ചെറിയ ഉള്ളി

മൂന്ന് ഉണക്കമുളക്

അര ടീസ്പൂൺ ജീരകം

അര ടീസ്പൂൺ കടുക്

അര ടീസ്പൂൺ മഞ്ഞൾപ്പൊടി

1 തണ്ട് കറിവേപ്പില 

ഉപ്പ് രണ്ട് ടീസ്പൂൺ

വെളിച്ചെണ്ണ

പച്ച വാഴക്ക കഴുകി തൊലി കളഞ്ഞ് കഷണങ്ങളാക്കുക. അരിഞ്ഞു വച്ചിരിക്കുന്ന വാഴക്ക, മഞ്ഞൾപ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് കഷ്ണങ്ങൾ മൃദുവാകുന്നതുവരെ വേവിക്കുക. വെള്ളം വറ്റിച്ച് മാറ്റി വയ്ക്കുക. ഉള്ളി, ജീരകം, തേങ്ങ, പച്ചമുളക് എന്നിവ ചേർത്ത് അല്പം പേസ്റ്റ് ആക്കി അരച്ച് മാറ്റി വയ്ക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ചേർത്ത് വഴറ്റുക. കറിവേപ്പിലയും ചുവന്ന മുളകും ചേർത്ത് കുറച്ച് മിനിറ്റ് വഴറ്റുക. ഇനി തേങ്ങ ചേർത്ത അരപ്പ് ചേർത്ത് 4-5 സെക്കൻഡ് വഴറ്റുക.അതിനു ശേഷം വേവിച്ച വാഴക്കായ ചേർത്ത് നന്നായി ഇളക്കുക.