ബ്രെഡ് സ്വീറ്റ് റോൾ തയ്യാറാക്കാം
ബ്രെഡ് സ്വീറ്റ് റോൾ
ചേരുവകൾ
1. ബാക്കിവന്ന ബ്രെഡിന്‍റെ അരിക് ഭാഗം -ആവശ്യത്തിന്
2. പഞ്ചസാര -ഒരു കപ്പ്
3. ബട്ടർ -രണ്ടു സ്പൂൺ
തയാറാക്കുന്ന വിധം
1. ബ്രെഡിന്‍റെ അരിക് മാത്രമെടുത്ത് മുറിഞ്ഞുപോകാതെ റോൾ പോലെ ചുരുട്ടിയെടുക്കാം.
2. ചുരുട്ടിയ അവസാന ഭാഗം ടൂത്ത് പിക്ക് കൊണ്ട് കുത്തിവെക്കാം.
3. ഒരു പാനിൽ ഒരു കപ്പ് പഞ്ചസാരയും അരക്കപ്പ് വെള്ളവും ബട്ടറും ചേർത്ത് കാരമൽ ഉണ്ടാക്കാം.
4. അതിലേക്ക് തയാറാക്കിവെച്ച ബ്രെഡ് റോൾ ചെറുതീയിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കാം. ഭംഗിക്ക് പഞ്ചസാര മേലെ തൂകിക്കൊടുക്കാം. ബ്രെഡ് സ്വീറ്റ് റോൾ തയാർ