+

വലിയ മീനിന്റെ തല കിട്ടുമ്പോൾ അത് വാങ്ങി ഇതുപോലെ കറി തയ്യാറാക്കി കഴിച്ചു നോക്കൂ

വെളിച്ചെണ്ണ ഉലുവ കടുക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് പച്ചമുളക്

വെളിച്ചെണ്ണ

ഉലുവ

കടുക്

ഇഞ്ചി വെളുത്തുള്ളി ചതച്ചത്

പച്ചമുളക്

മുളകുപൊടി

മഞ്ഞൾപൊടി

മല്ലിപ്പൊടി

ഫിഷ് മസാല

വെള്ളം

പുളി

ഉപ്പ്

മീൻ തല

കറിവേപ്പില


ആദ്യം ഒരു മൺകലം അടുപ്പിലേക്ക് വയ്ക്കുക വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവയും കടുകും ചേർത്ത് പൊട്ടിക്കുക അടുത്തതായി ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് ചേർക്കാം നന്നായി വഴറ്റിയതിനുശേഷം മസാലപ്പൊടികൾ ചേർത്ത് നന്നായി മൂപ്പിക്കുക കുറച്ചു വെള്ളം ആദ്യം ചേർത്ത് നന്നായി തിളപ്പിക്കണം, പുളി ആവശ്യത്തിന് ചേർത്തതിനുശേഷം ആവശ്യത്തിനുള്ള വെള്ളവും ഉപ്പും ചേർക്കുക നന്നായി തിളക്കുമ്പോൾ മീൻ കഷണങ്ങൾ ഇട്ടുകൊടുക്കാം തല ആയതുകൊണ്ട് നന്നായി വേവിക്കണം, ചാറ് ചെറുതായി വറ്റുമ്പോൾ കറിവേപ്പില ചേർത്ത് തീ ഓഫ് ചെയ്യാം
 

facebook twitter