ചേരുവകള്‍
കണ്ണിമാങ്ങ – 1കിലോ
കാശ്മീരി മുളകുപൊടി-2ടേബിള്‍സ്പൂണ്‍ മുളകുപൊടി -3ടേബിള്‍സ്പൂണ്‍
കായം പൊടി -1/3 ടീസ്പൂണ്‍
ഉലുവപ്പൊടി _1/3 ടീസ്പൂണ്‍
കടുകുപൊടിച്ചത് -100 ഗ്രാം
ഉപ്പ് -150ഗ്രാം
നല്ലെണ്ണ _2ടേബിള്‍സ്പൂണ്‍
വിനെഗര്‍ -1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കണ്ണിമാങ്ങ ഞെട്ടോട് കൂടി കഴുകി വൃത്തിയാക്കി എടുക്കുക
ശേഷം തുടച്ച് ഉപ്പും ഉപ്പുമാങ്ങയും ലെയറായി ഒരു ഭരണിയില്‍ മൂടിക്കെട്ടി വയ്ക്കുക
നാലോ അഞ്ചോ ദിവസം കഴിയുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഇളക്കി കൊടുക്കുക
പാനില്‍ കുറച്ചു എണ്ണ ഒഴിച്ച് ചൂടാക്കുക
അതിലേക്ക് എല്ലാ പൊടികളും ചൂടാക്കി തീ ഓഫ് ചെയ്തു വയ്ക്കുക
ഭരണിയില്‍ നിന്ന് ഉപ്പുവെള്ളവും മാങ്ങയും വേര്‍തിരിച്ചെടുക്കുക
ഉപ്പുവെള്ളം ആവശ്യത്തിന് എടുത്ത് അതിലേക്ക് ചൂടാക്കിയ പൊടികള്‍ ഇടുക
അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വിനെഗര്‍ എന്നിവ ചേര്‍ത്ത് ഇളക്കുക
മാങ്ങ അതിലേക്ക് ചേര്‍ത്ത് ഇളക്കി ഭരണിയിലേക്ക് ഇടുക
ഒരു വാഴയിലയില്‍ നല്ലെണ്ണ ഇരുപുറവും നന്നായി തേച്ചുപിടിപ്പിച്ച് ഭരണിയിലേക്ക് ഇറക്കി ഇടുക.