+

സദ്യ സ്റ്റൈലിൽ കൂട്ടകറി തയ്യാറാക്കാം

  മഞ്ഞൾപ്പൊടി     മുളകുപൊടി     ഉപ്പ്     വെള്ളം


ചേരുവകൾ

    കടല
    മഞ്ഞൾപ്പൊടി
    മുളകുപൊടി
    ഉപ്പ്
    വെള്ളം
    ചേന
    കായ
    തേങ്ങ
    ജീരകം
    വെള്ളം
    വെളിച്ചെണ്ണ
    കടുക്
    ഉഴുന്ന്
    കറിവേപ്പില
    വറ്റൽമുളക്
    കുരുമുളകുപൊടി

തയ്യാറാക്കുന്നവിധം

    അര കപ്പ് കടല വെള്ളത്തിൽ കഴുകി കുക്കറിലെടുത്ത് അരടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ഒഴിച്ച് ഒരു വിസിൽ അടിക്കുന്നതു വരെ അടുപ്പിൽ വെയ്ക്കാം.
    അടി കട്ടിയുള്ള മറ്റൊരു പാത്രത്തിൽ ചേന ചെറിയ കഷ്ണങ്ങളായി അരിഞ്ഞത്, കായ അരിഞ്ഞത് ഒരു കപ്പ്, എന്നിവയോടൊപ്പം അര ടീസ്പൂൺ മുളുകപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് വേവിക്കാം.
    അര കപ്പ് തേങ്ങ, അര ടീസ്പൂൺ ജീരകം, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കാം.
    ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ഒരു ടേബിൾസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക, ഒരു ടേബിൾസ്പൂൺ ഉഴുന്ന് ചേർത്ത് വറുക്കാം.
    അതിലേയ്ക്ക് രണ്ട് വറ്റൽമുളക്, ഒരു കപ്പ് തേങ്ങ ചേർത്ത് വറുക്കാം.
    ചേനയും കായും വെന്തതിലേയ്ക്ക് കടല ചേർത്തിളക്കാം.
    ഇതിലേയ്ക്ക് തേങ്ങ അരച്ചതു ചേർത്ത് വേവിക്കാം.
    വറുത്ത തേങ്ങ ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.

facebook twitter