ചേരുവകൾ
ചക്ക ചുള -15
അരിപ്പൊടി -ഒരു കപ്പ്
Trending :
ഉപ്പ്
മുളകുപൊടി,
ജീരകം -അര ടീസ്പൂൺ
കായം -കാൽ ടീസ്പൂൺ
കുരുമുളക് ചതച്ചത് -ഒരു ടീസ്പൂൺ
എണ്ണ
തയ്യാറാക്കുന്ന വിധം
ചക്ക ചുളകൾ കുക്കറിൽ ചേർത്ത് ഒരു വിസിൽ വേവിക്കണം മിക്സി ജാറിലിട്ട് നന്നായി അരച്ച് പേസ്റ്റ് ആക്കുക, ചക്ക പേസ്റ്റ് ഒരു ബൗളിൽ എടുക്കുക ഇതിലേക്ക് അരിപ്പൊടി മുളകുപൊടി ജീരകം കുരുമുളക് ചതച്ചത് ഉപ്പ് ചൂടായ എണ്ണ എന്നിവ ചേർത്ത് കുഴച്ച് നല്ല സോഫ്റ്റ് ആക്കി മാറ്റാം, ഇടിയപ്പം ഉണ്ടാക്കുന്ന അച് എടുത്ത് എണ്ണ പുരട്ടുക, സ്റ്റാർ ഷേപ്പിലുള്ള മോൾഡ് ഇടണം, ഇനി മാവെടുത്ത് ഇതിൽ നിറയ്ക്കാം ചൂടായ എണ്ണയിലേക്ക് ഇത് പ്രസ് ചെയ്തിട്ട് കൊടുക്കുക, ഇനി നന്നായി ഫ്രൈ ചെയ്തെടുക്കണം, ശേഷം കഷണങ്ങളായി മുറിച്ച് സൂക്ഷിക്കാം