എളുപ്പത്തിൽ തയ്യാറാക്കാം നീർ ദോശ

09:55 AM Apr 19, 2025 | Kavya Ramachandran

എളുപ്പത്തിൽ തയ്യാറാക്കാം നീർ ദോശ 

ആവശ്യ സാധനങ്ങൾ:
പച്ചരി – 2 കപ്പ്
തേങ്ങ ചിരവിയത് – 1 1/4 കപ്പ്‌
ജീരകം – അല്പം
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്‌

ഉണ്ടാക്കുന്ന വിധം:-
പച്ചരി മൂന്നുനാല് മണികൂർ കുതിർത്ത് വെയ്ക്കണം. ചിരകിയ തേങ്ങയും വെള്ളം വാർത്ത അരിയും ചേർത്ത് മൃദുവായി അരച്ചെടുക്കുക. ദോശയുടെ പാകത്തിൽ നിന്നും അൽപം കൂടി വെള്ളം ചേർത്തുവേണം മാവ് തയ്യാറാക്കാൻ. മാവ് അരച്ചെടുത്തശേഷം ഉപ്പുചേർത്ത് നന്നായി ഇളക്കി അരമണിക്കൂർ വെയ്ക്കുക. ഇതിലേക്ക് ജീരകം കൂടി ചേർക്കുക. ദോശ തവ ചൂടാക്കിയശേഷം മാവ് അതിലേയ്‌ക്കൊഴിച്ച് ദോശ പരത്തുന്ന അതേരീതിയിൽ അതിനേക്കാൾ നേർപ്പിച്ച് പരത്തി ചുട്ട് എടുക്കുക. നീർദോശ തയ്യാർ.