പഴം പൊരിക്ക് വേണ്ട ചേരുവകൾ
ഏത്തപ്പഴം അധികം പഴുക്കാത്തത്-2 എണ്ണം (നടുവേ കനംകുറച്ച് നാലായി മുറിച്ചെടുക്കുക.
_2 മൈദ-1 ചെറിയ കപ്പ്_
_3 അരിപ്പൊടി-1 ടേബിൾസ്പൂൺ ( കുറച്ച് തരിയോട് കൂടിയുള്ള അരിപ്പൊടി എടുക്കുക )_
_4 മഞ്ഞൾപൊടി-കാൽ ടീസ്പൂൺ_
_5 ചെറിയ ജീരകം-കാൽ ടീസ്പൂൺ ( ഒന്ന് പതിയെ ചതച്ചെടുക്കുക) (ഓപ്ഷണൽ)_
_6 കറുത്ത എള്ള്-അര ടീസ്പൂൺ ( ഓപ്ഷണൽ)_
_7 ഉപ്പ് ആവശ്യത്തിന്._
_8 വെള്ളം-1/2 കപ്പ് (നോക്കി ആവശ്യത്തിനനുസരിച്ച് എടുക്കുക.)_
_9 ഫ്രൈ ചെയ്യാൻ വെളിച്ചെണ്ണ - ആവശ്യത്തിന്_
*തയ്യാറാക്കുന്ന വിധം*
_ഒരു പാത്രത്തിലേക്ക് 2 മുതൽ 4 വരെയുള്ള ചേരുവകളും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു നല്ലതുപോലെ മിക്സ് ആക്കുക. ശേഷം ജീരകവും, എള്ളും,ചേർത്ത് ഒന്ന് കൂടെ മിക്സ് ചെയ്യുക. തയ്യാറാക്കിയ മാവിൽ പഴം മുക്കി ചൂടായ ഓയിൽ ഫ്രൈ ചെയ്തെടുക്കുക._