ചെമ്മീൻ തീയൽ തയ്യാറാക്കാം

04:30 PM Jul 04, 2025 | Kavya Ramachandran

ചേരുവകൾ .

    ചെമ്മീൻ വൃത്തിയാക്കിയത് - 250 ഗ്രാം
    തേങ്ങ ചിരണ്ടിയത് - 2 കപ്പ്
    ചെറിയ ഉള്ളി - 20 എണ്ണം
    വെളുത്തുള്ളി - 5 അല്ലി
    ഇഞ്ചി- 1 കഷ്ണം
    കറിവേപ്പില - 2 തണ്ട്
    മുളകുപൊടി - 3 ടീസ്പൂൺ
    മല്ലിപൊടി - 2 ടീസ്പൂൺ
    മഞ്ഞൾപൊടി - 1 നുള്ള്
    വാളൻ പുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ
    തക്കാളി - 1 എണ്ണം
    കടുക് - 1/2 ടീസ്പൂൺ
    വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
    ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീൻ കഴുകി വൃത്തിയാക്കിയെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക. പാനിൽ 1 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി (പകുതി), കറിവേപ്പില , തേങ്ങ ചിരണ്ടിയത് എന്നിവ ഓരോന്നായി ചേർത്ത് ചെറിയ തീയിൽ ഇളക്കുക. ശേഷം മുളകുപൊടിയും, മല്ലിപൊടിയും, ചേർത്ത് 2 മിനിറ്റ് ഇളക്കിയശേഷം തീ അണയ്ക്കുക. ഇത് തണുത്തതിന് ശേഷം ആദ്യം അരച്ചെടുക്കുക. വാളൻ പുളി 212 കപ്പ് വെള്ളത്തിൽ ലയിപ്പിച്ചശേഷം വെള്ളം അരിച്ചെടുക്കുക. ഒരു പാത്രത്തിൽ ചെമ്മീൻ, പുളി വെള്ളം, തക്കാളി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ അടച്ച് വച്ച് 10 മിനിറ്റ് വേവിക്കുക. വെന്തതിനു ശേഷം അരച്ച ചേരുവ ചേർത്ത് നന്നായി യോജിപ്പിച്ച് 1 മിനിറ്റ് തിളപ്പിച്ചതിന് ശേഷം തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കിൽ ചേർക്കുക. പാനിൽ 1 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോൾ ബാക്കിയുള്ള ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് ചെമ്മീനിൽ ചേർക്കുക.