+

ബട്ടർ ചിക്കൻ ഇങ്ങനെയും തയ്യാറാക്കാം

വെളിച്ചെണ്ണ     പെരും ജീരകം     തക്കാളി     പച്ചമുളക്     ഇഞ്ചി

ചേരുവകൾ

    വെളിച്ചെണ്ണ
    പെരും ജീരകം
    തക്കാളി
    പച്ചമുളക്
    ഇഞ്ചി
    വെളുത്തുള്ളി
    കശുവണ്ടി
    മഞ്ഞൾപ്പൊടി 
    കാശ്മീരിമുളകുപൊടി
    മല്ലിപ്പൊടി
    തൈര്
    വെള്ളം
    ചിക്കൻ
    ഉപ്പ്
    കസൂരിമേത്തി
    സവാള
    മല്ലിയില

തയ്യാറാക്കുന്ന വിധം

    ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
    എണ്ണ ചൂടായി കഴിയുമ്പോൾ തീ കുറച്ചു വച്ച് പെരുംജീരകം ചേർക്കാം.
    ജീരകം പൊട്ടിക്കഴിയുമ്പോൾ തക്കാളി ചെറിയ കഷ്ണങ്ങളാക്കിയതും ചേർത്തു വഴറ്റാം.
    ഒരു മിക്സിയിലേയ്ക്ക് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കശുവണ്ടി, എന്നിവയെടുക്കാം.
    അതിലേയ്ക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊട, കട്ടത്തൈര് എന്നിവ ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം.
    തക്കാളി വേവിച്ചതിലേയ്ക്ക് ഇതു കൂടി ഒഴിക്കാം.
    തിളച്ചു വരുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പും, കസൂരി മേത്തിയും ചേർത്തു തിളപ്പിക്കാം.
    കറി നന്നായി തിളച്ചു വരുമ്പോൾ സവാള കട്ടി കുറച്ച അരിഞ്ഞതും ചേർത്ത് അടച്ചു വച്ച് വേവിക്കാം.
    കറി തിളച്ച് കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം.
    അൽപം മല്ലിയില മുകളിൽ ചേർത്ത് ചൂടേടെ വിളമ്പാം. 
 

facebook twitter