+

ബീഹാറിലെ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം ഏർപ്പെടുത്തും : നിതീഷ് കുമാർ

ബീഹാറിലെ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം ഏർപ്പെടുത്തും : നിതീഷ് കുമാർ

ബീഹാർ : സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികളിലും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയായിരുന്നു ഈ പ്രഖ്യാപനം. എല്ലാ തലങ്ങളിലും വകുപ്പുകളിലും പൊതു സേവനങ്ങളിലും സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമം.

കൂടാതെ കൂടുതൽ സ്ത്രീകൾ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുകയും ബീഹാ റിലെ ഭരണത്തിൽ വലിയ പങ്ക് വഹിക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് നിതീഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. യോഗത്തിൽ യുവാക്കളോടുള്ള സർക്കാരിന്റെ ഇടപെടലുകൾ കൂടുതൽ ഊട്ടിയുറപ്പിക്കാൻ , സംസ്ഥാന മന്ത്രിസഭ അംഗീകരി ച്ച ബീ ഹാർ യൂത്ത് കമ്മീഷന്റെ രൂപീകരണവും നിതീഷ് കുമാർ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ യുവാക്കളുടെ ഉന്നമനവും ക്ഷേമവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ബീ ഹാർ യുവജന കമ്മീഷൻ സർക്കാരിനെ ഉപദേശിക്കും എന്നും യുവാക്കൾക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിന് സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. ബീ ഹാറിലെ യുവാക്കളെ സ്വാശ്രയരും, വൈദഗ്ധ്യമുള്ളവരും, തൊഴിൽ സജ്ജരുമാക്കുന്നതിനും, വരും തലമുറകൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.

facebook twitter