പാവക്ക തീയൽ ഉണ്ടാക്കേണ്ട വിധം
1. ഒരു ഫ്രൈപാനിൽ തേങ്ങ തിരുമ്മിയത്, രണ്ട് ഉള്ളി, കറിവേപ്പില എന്നിവ വറുക്കുക.
2. നന്നായി മൊരിഞ്ഞ് നിറമാവുന്നതു വരെ മൂപ്പിക്കുക. അതിലേക്ക് സ്വാമിസിൻ്റെ മഞ്ഞൾപൊടി, മല്ലിപൊടി, മുളക്പൊടി, കുരുമുളക് പൊടി എന്നിവ ഇട്ട് പിന്നെയും ചൂടാക്കി വാങ്ങിയെടുത്ത് അരച്ച് വയ്ക്കുക.
3. ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില എന്നിവ വറുത്തു അതിലേക്കു ഉള്ളി, പച്ച മുളക്, തേങ്ങാകൊത്ത് ,പാവക്ക അരിഞ്ഞത്, ഉപ്പ് ഇവ ചേർത്ത് നന്നായി വഴറ്റുക.
4. ആദ്യം വഴറ്റിക്കോരിയ മസാലയിൽ വാളൻപുളി പിഴിഞ്ഞതും ഉപ്പും അരക്കപ്പു വെള്ളവും ഒഴിച്ചു കലക്കി വേവിക്കുക.
5. തീ കെടുത്തി അതിലേക്ക് കടുകും, മുളകും, കറിവേപ്പിലയും താളിച്ച് ഇടുക.
തീയൽ റെഡി