മനസ്സിലാകാത്ത ഭാഷയിൽ മരുന്ന് എഴുതരുത് ; ഡോക്ടർമാർക്ക് നിർദേശവുമായി ഉപഭോക്തൃ കമ്മിഷൻ

09:57 AM Jul 10, 2025 |

കൊച്ചി: മരുന്നുകളുടെ കുറിപ്പടി വായിക്കാൻ കഴിയുന്നതരത്തിൽ എഴുതാൻ ഡോക്ടർമാർ ശ്രദ്ധിക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ നിർദേശം നൽകി .മരുന്നുകളുടെ ജനറിക് പേരുകൾ വായിക്കാൻ കഴിയുന്ന വിധത്തിൽ വലിയ അക്ഷരത്തിൽ എഴുതണം. ചട്ടങ്ങളിൽ പറയുന്നതുപോലെ യുക്തിസഹമായ രീതിയിലാകണം മരുന്നുകൾ നിർദേശിക്കേണ്ടത്. മെഡിക്കൽരേഖകൾ താമസമില്ലാതെ രോഗികൾക്ക് ലഭ്യമാക്കണമെന്നും നിർദേശിച്ചു.

ചികിത്സാപ്പിഴവ് ആരോപിച്ച് എറണാകുളം നോർത്ത് പറവൂർ സ്വദേശി നൽകിയ പരാതിയിലാണ് ഉത്തരവ്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പരാതി കമ്മിഷൻ നിരസിച്ചു.

മെഡിക്കൽരേഖകൾ ലഭിക്കാനുള്ള അവകാശം രോഗിക്കുണ്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴോ ഡിസ്ചാർജ് ചെയ്യുമ്പോഴോ അധികൃതർ രോഗിയെ അറിയിക്കണമെന്നും ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിർദേശിച്ചു.