തലമുടി കൊഴിച്ചിലാണ് പലരെയും അലട്ടുന്ന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ആരോഗ്യകരമായ ഭക്ഷണക്രമം
തലമുടി വളരാന്‍ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി പ്രോട്ടീന്‍, അയേണ്‍, സിങ്ക്, വിറ്റാമിന്‍ എ, സി, ഡി, ഇ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
2. തലമുടി കൃത്യമായ ഇടവേളകളില്‍ വെട്ടുക
തലമുടി കൃത്യമായ ഇടവേളകളില്‍ വെട്ടുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും.
3. മുടിയില്‍ എണ്ണ പുരട്ടാം
തലമുടിയില്‍ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
4. വീര്യം കുറഞ്ഞ ഷാംമ്പൂ
വീര്യം കുറഞ്ഞ ഷാംമ്പൂ മാത്രം ഉപയോഗിക്കുക. ഷാംമ്പൂ ഉപയോഗം കഴിഞ്ഞാല്‍ കണ്ടീഷണര്‍ നിര്‍ബന്ധമായും ഉപയോഗിക്കുക.
5. ഹീറ്റിങ്, സ്ട്രൈറ്റനിങ് കുറയ്ക്കുക
ഹീറ്റിങ്, സ്ട്രൈറ്റനിങ് എന്നിവ തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
6. പ്രകൃതിദത്ത ഹെയർ മാസ്കുകൾ ഉപയോഗിക്കുക
പ്രകൃതിദത്ത ഹെയർ മാസ്കുകൾ ഉപയോഗിക്കുക. ഇതിനായി കറ്റാർവാഴ, വെളിച്ചെണ്ണ, തൈര്, ഉലുവ, കറിവേപ്പില, റോസ്മേരി ഇലകൾ തുടങ്ങിയ ചേരുവകൾ അടങ്ങിയ പാക്കുകള്‍ തലയോട്ടിയിലും മുടിയിലും പുരട്ടുന്നത് മുടി വളരാന്‍ സഹായിക്കും.
7. സ്ട്രെസ് കുറയ്ക്കുക, നന്നായി ഉറങ്ങുക
തലമുടിയുടെ ആരോഗ്യത്തിനായി സ്ട്രെസ് കുറയ്ക്കുക, നന്നായി ഉറങ്ങുക.