ഒമാനില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ സംഘടിപ്പിച്ച ഘോഷയാത്ര ; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

02:55 PM Oct 29, 2025 | Suchithra Sivadas

ഒമാനില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ സംഘടിപ്പിച്ച ഘോഷയാത്രയിലെ പ്രദര്‍ശനങ്ങളെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഘോഷയാത്രയില്‍ പ്രദര്‍ശിപ്പിച്ച പശുവിന്റെ രൂപം ഉള്‍പ്പടെയുള്ളവയാണ് വിവാദത്തിലായത്. പൊതുവിടങ്ങളിലെ ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ഉള്‍പ്പടെ രംഗത്തെത്തി.

മസ്‌കറ്റിലെ അല്‍ അമിറാത്ത് പാര്‍ക്കില്‍ മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് - കേരളാ വിഭാഗത്തിന്റെ 'ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവലില്‍ നടന്ന തുറന്ന ജീപ്പിലാണ് മുഖ്യമന്ത്രിയെ ആനയിച്ചത്. കേരള പൊലീസ് വേഷമിട്ട പ്രച്ഛന്ന വേഷ പ്രദര്‍ശനവും ഇതോടൊപ്പം പശുവിന്റെ രൂപം ചുമലിലേറ്റിയുള്ള പ്രദര്‍ശനവുമൊക്കെ ഉണ്ടായിരുന്നു. ഇതില്‍ പൂമാലയിട്ട പശുവിന്റെ രൂപം പ്രദര്‍ശിപ്പിച്ചുള്ള പ്രകടനമാണ് ഒമാനിലെ തദ്ദേശിയരുടെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്