ലഡാക്കിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ രാകേഷ് കുമാർ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി. റാലികൾ, ഒത്തു കൂടൽ എന്നിവ നിരോധിച്ചു . ഇന്ന് നിശബ്ദ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കെയാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും. ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നും പ്രകോപന പ്രസ്താവനകൾ ഇറക്കരുത് എന്നും ഉത്തരവിൽ.
സെപ്റ്റംബർ 24 ലെ സംഘർഷത്തെ തുടർന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ രണ്ട് ദിവസം മുമ്പ് പിൻവലിച്ചിരുന്നു. അതേസമയം നാലുപേര്‍ മരണപ്പെടാന്‍ ഇടയായ ലഡാക്ക് സംഘര്‍ഷത്തില്‍ മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെ കേന്ദ്ര സർക്കാർ നിയമിച്ചിരുന്നു. മുന്‍ സെഷന്‍സ് ജഡ്ജി മോഹന്‍ സിങ് പരിഹാര്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ തുഷാര്‍ ആനന്ദ് എന്നിവരാണ് ജുഡീഷ്യല്‍ കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.
ലഡാക്കിലെ സംഘടനകളുടെയും സോനം വാങ്ചുക്കിന്റെയും ആവശ്യമായിരുന്നു ജുഡീഷ്യല്‍ അന്വേഷണം. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സോനം വാങ്ചുക് നടത്തിയ നിരാഹാര സമരത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ 90 അധികം പേര്‍ക്ക് പരുക്കേറ്റിരുന്നു.