പി എസ് സി യിലെ വിവിധ ടെക്നിക്കൽ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ആരോഗ്യ വകുപ്പിലും ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസിലുമാണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റഫ്രിജറേഷന്‍ മെക്കാനിക്, ഇ.സി.ജി. ടെക്നീഷ്യന്‍ ഗ്രേഡ് II, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ എന്നി തസ്തികയിലാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഈ മാസം 31 വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരം.
ഇ.സി.ജി. ടെക്നീഷ്യന്‍
1.വകുപ്പ്: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്
ഉദ്യോഗപ്പേര്: ഇ.സി.ജി. ടെക്നീഷ്യന്‍ ഗ്രേഡ് II
ശമ്പളം: ₹ 26,500 – 60,700/-
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ തൃശ്ശൂര്‍ 01 (ഒന്ന്)
നിയമന രീതി: നേരിട്ടുള്ള നിയമനം.
പ്രായപരിധി: 18 – 36
യോഗ്യതകള്‍ :- (i) എസ്.എസ്.എല്‍.സി. ജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത (ii) ഇ.സി.ജി. ആന്റ് ആഡിയോമെട്രിക് ടെക്നോളജിയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
റഫ്രിജറേഷന്‍ മെക്കാനിക്
1.വകുപ്പ്: ആരോഗ്യം
ഉദ്യോഗപ്പേര്: റഫ്രിജറേഷന്‍ മെക്കാനിക് (HER)
ശമ്പളം: ₹ 35,600 – 75,400/-
ഒഴിവുകളുടെ എണ്ണം: 1 (ഒന്ന്)
നിയമന രീതി: നേരിട്ടുള്ള നിയമനം.
പ്രായപരിധി: 19-36.
യോഗ്യതകള്‍: 1. എസ്.എസ്സ്.എല്‍.സി 2. കേരള സര്‍ക്കാറിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗിലുള്ള പോസ്റ്റ് ഡിപ്ലോമ കോഴ്സ് സര്‍ട്ടിഫിക്കറ്റും ഏതെങ്കിലും സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും റഫ്രിജറേറ്ററുകളുടെയും എയര്‍ കണ്ടീഷനിംഗ് ഉപകരണങ്ങളുടെയും പരിപാലനത്തിലും റിപ്പയറിംഗിലും നേടിയ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിചയവും
അല്ലെങ്കില്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച മെക്കാനിക്ക്-റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നാഷണല്‍ അപ്രന്‍റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കൂടാതെ, ഏതെങ്കിലും സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും റഫ്രിജറേറ്ററുകളുടെയും എയര്‍ കണ്ടീഷനിംഗ് ഉപകരണങ്ങളുടെയും പരിപാലനത്തിലും റിപ്പയറിംഗിലും നേടിയ അഞ്ച് വര്‍ഷത്തെ പരിചയവും.
ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ
1.വകുപ്പ്: ആരോഗ്യ വകുപ്പ്
ഉദ്യോഗപ്പേര്: ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ
ശമ്പളം: ₹ 35,600 – 75,400/-
ഒഴിവുകളുടെ എണ്ണം: മുസ്ലീം – 2 (രണ്ട്)
നിയമന രീതി: നേരിട്ടുള്ള നിയമനം. (മുസ്ലീം വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രം)
പ്രായപരിധി: 20-39.
യോഗ്യതകള്‍: (1) സയൻസ് വിഷയത്തിൽ 50% മാർക്കിൽ കുറയാതെ പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു പാസായിരിക്കണം. (2) ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി/മെഡിക്കൽ കോളേജുകൾ / ആരോഗ്യ വകുപ്പ് നടത്തുന്ന ബ്ലഡ് ബാങ്ക് ടെക്നോളജിയിലുള്ള രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം.