പഴയ മദ്യം പഴയ വിലയ്ക്കു തന്നെ വിൽക്കണം : മാഹിയിലെ ബാർ ഉടമകൾക്ക് നിർദ്ദേശവുമായി പുതുച്ചേരി സർക്കാർ

11:28 AM May 30, 2025 | AVANI MV

മാഹി: പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് വില വർധിപ്പിച്ചു. മാഹിയിൽ ഉൾപ്പെടെയാണിത്. വിവിധയിനം മദ്യത്തിന് 10 മുതൽ 20 വരെ ശതമാനമാണ് വർധന. എക്‌സൈസ് തീരുവ കൂട്ടിയതോടെയാണ് വില വർധിച്ചത്.

'50 ശതമാനത്തോളം വർധന നടപ്പിൽ വരുത്താനാണ് സർക്കാർ നേരത്തെ തീരുമാനിച്ചത്. വലിയ തോതിലുള്ള വിലവർധന മദ്യവിൽപ്പന ബാധിക്കുമെന്നതിനാൽ മദ്യഷാപ്പുടമകളും ലിക്കർ മർച്ചന്റ്‌സ് അസോസിയേഷനും പ്രതിഷേധം അറിയിച്ചതിനെത്തുടർന്നാണ് 20 ശതമാനം വർധന എന്ന തീരുമാനത്തിലേക്കിയത്.

മദ്യശാല ഉടമകൾ 28 മുതൽ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വിൽക്കാൻ പാടുള്ളൂവെന്ന് പുതുച്ചേരി ലീഗൽ മെട്രോളജി( എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. പഴയ മദ്യം പുതിയ വിലയ്ക്ക് വിൽക്കുന്ന മദ്യശാലകൾക്ക് 2011ലെ പുതുച്ചേരി ലീഗൽ മെട്രോളജി(എൻഫോഴ്‌സ്‌മെന്റ്) കൺട്രോളർ റൂൾസ് പ്രകാരം പരമാവധി പിഴ ചുമത്തും. പരാതികൾ 04132262090 എന്ന നമ്പറിൽ അറിയിക്കണം.