രാജ്യത്തിന്റെ നിലവിലെ മോണിറ്ററി പോളിസി വിലയിരുത്തി, നിക്ഷേപം, വായ്പ, റീപര്‍ച്ചേസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിലവിലെ പലിശ നിരക്കുകള്‍ കുറച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു.സി.ബി). ഡെപ്പോസിറ്റ് നിരക്കില്‍ (ക്യു.സി.ബി.ഡി.ആര്) 25 ബേസിസ് പോയിന്റ് കുറവ് പ്രഖ്യാപിക്കുന്നതായി ക്യു.സി.ബി ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. ഡെപ്പോസിറ്റ് നിരക്ക് 4.10 ശതമാനമായാണ് കുറച്ചത്.
വായ്പാ നിരക്കില്‍(ക്യു.സി.ബി.എല്‍.ആര്) 25 ബേസിസ് പോയിന്റ് കുറച്ച് 4.60 ശതമാനവുമായി. ക്യു.സി.ബി റീപര്‍ച്ചേസ് നിരക്ക്(ക്യു.സി.ബി റിപ്പോ നിരക്ക്) 25 ബേസിസ് പോയിന്റ് കുറച്ച് 4.35 ശതമാനത്തിലുമെത്തി.
 
  
  
 