+

ഇന്ത്യക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍

പിന്തുണയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും വ്യക്തമായ സന്ദേശത്തിന് പ്രധാനമന്ത്രി മോദി അമീറിനോട് നന്ദി പറഞ്ഞതായി ജയ്സ്വാള്‍ പറഞ്ഞു.

ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനും പഹല്‍ഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി അനുശോചനവും ഇന്ത്യയോടുള്ള ഐക്യദാര്‍ഢ്യവും അറിയിച്ചു. 

ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിലും കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികളിലും അദ്ദേഹം പൂര്‍ണ്ണ പിന്തുണ അറിയിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

പിന്തുണയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും വ്യക്തമായ സന്ദേശത്തിന് പ്രധാനമന്ത്രി മോദി അമീറിനോട് നന്ദി പറഞ്ഞതായി ജയ്സ്വാള്‍ പറഞ്ഞു. ഇന്ത്യ-ഖത്തര്‍ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഈ വര്‍ഷം ആദ്യം അമീറിന്റെ സംസ്ഥാന സന്ദര്‍ശന വേളയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു.

Trending :
facebook twitter