+

എഐ പിന്തുണയോടെയുള്ള പുതിയ ഫീച്ചറുകളും സേവനങ്ങളുമായി ഖത്തറിന്റെ മെട്രാഷ്-2 ആപ്പ്

നടപടിക്രമങ്ങള്‍ കുറയ്ക്കുകയും ഉപയോഗം ലഘൂകരിക്കുകയും ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ കൂടുതല്‍ ഉപയോക്തൃ സൗഹൃദ അനുഭവം നല്‍കുന്നതാണ് അപ്‌ഡേറ്റ് ചെയ്ത പുതിയ മെട്രാഷ് -2 ആപ്പെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നവീകരിച്ച മെട്രാഷ്-2 ആപ്പ് പുറത്തിറക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ആപ്പ് വഴി സേവനങ്ങള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ കുറയ്ക്കുകയും ഉപയോഗം ലഘൂകരിക്കുകയും ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ കൂടുതല്‍ ഉപയോക്തൃ സൗഹൃദ അനുഭവം നല്‍കുന്നതാണ് അപ്‌ഡേറ്റ് ചെയ്ത പുതിയ മെട്രാഷ് -2 ആപ്പെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലും ലഭ്യമായ ആപ്ലിക്കേഷന്‍, 100 പുതിയ സേവനങ്ങള്‍ ഉള്‍പ്പെടെ 440 ലധികം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.


രാജ്യത്തിന് അകത്തായാലും പുറത്തായാലും ഉപയോക്താക്കള്‍ക്ക് ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മികച്ച സൗകര്യങ്ങള്‍ ഈ പുതിയ സേവനങ്ങളിലൂടെ ഉറപ്പുനല്‍കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറലും കോര്‍ഡിനേഷന്‍ ആന്‍ഡ് ഫോളോ-അപ്പ് കാര്യങ്ങള്‍ക്കായുള്ള ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയുമായ ബ്രിഗേഡിയര്‍ ജാസിം അല്‍ ബുഹാഷിം അല്‍ സെയ്ദ്, പുതിയ ആപ്പ് അപ്‌ഡേഷനുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വീഡിയോയില്‍ വിശദീകരിച്ചു.
 

facebook twitter