+

കാടമുട്ട റോസ്റ്റ് ഇതുപോലെ ഉണ്ടാക്കി നോക്കൂ ..

ചേരുവകൾ കാടമുട്ട - 10 എണ്ണം തക്കാളി - 2 എണ്ണം സവാള ചെറുതായി അരിഞ്ഞത് -2 എണ്ണം പച്ചമുളക് നീളനെ അരിഞ്ഞത് - 2 എണ്ണം ഇഞ്ചി - ചെറിയ കഷ്ണം

ചേരുവകൾ
കാടമുട്ട - 10 എണ്ണം
തക്കാളി - 2 എണ്ണം
സവാള ചെറുതായി അരിഞ്ഞത് -2 എണ്ണം
പച്ചമുളക് നീളനെ അരിഞ്ഞത് - 2 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
വെളുത്തുള്ളി - 4 അല്ലി
വേപ്പില - ആവശ്യത്തിന്
മുളക്പൊടി 1.1/2 ടിസ്പൂൺ
മല്ലിപൊടി - 1 ടീസ്പൂൺ
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
കുരുമുളകുപൊടി - 1/2 ടീസ്പൂൺ
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

ആദ്യംതന്നെ കാടമുട്ടകൾ പുഴുങ്ങി തോട് കളഞ്ഞ് മാറ്റി വയ്ക്കുക..സവാള മൂപ്പിക്കാൻ ഇട്ടതിലേക്ക് പച്ചമുളക്,വേപ്പില, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്,പിന്നെ പൊടികളും ഉപ്പും ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ ഇളക്കുക.. അതിലേയ്ക്ക് മിക്സിയിൽ അടിച്ചെടുത്ത തക്കാളിപേസ്റ്റ് ചേർത്ത് ചെറുതീയിൽ അടച്ചുവെച്ച് വേവാൻ വയ്ക്കുക. എണ്ണ തെളിഞ്ഞ് ഊറിവരുമ്പോൾ പുഴുങ്ങിവച്ച കാടമുട്ടകൾ ഇട്ട് ഒന്നുടെ അടച്ചുവച്ച് വേവിക്കുക. കുറുകി വരുമ്പോൾ ഓഫ് ചെയ്ത് വേണമെങ്കിൽ ഒരു നുള്ള് കസേരിമേത്തിയും രണ്ടില പുതിനയും ചേർക്കാം.

facebook twitter