പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസിലാവുന്നില : രാജീവ്‌ ചന്ദ്രശേഖർ

06:25 PM May 12, 2025 |


ന്യൂഡെൽഹി : പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസിലാവുന്നില്ലെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. പാർലമെന്റ് സമ്മേളിക്കുമ്പോൾ വരാതിരിക്കുകയും പ്രധാന നിയമ നിർമാണങ്ങൾ നടക്കുമ്പോൾ അപ്രത്യക്ഷരാവുകയും ചെയ്യുന്നവരാണ് രാഹുലും പ്രിയങ്കയും. ഇന്ത്യ പാക് സംഘർഷവുമായി ബന്ധപ്പെട്ട് പാർലമെന്റ് സമ്മേളനം വേണമോ എന്നാ കാര്യം കേന്ദ്രസർക്കാരാണ് തീരുമാനിക്കുകയെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യ ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യ പാക്കിസ്ഥാനിലേക്ക് നൽകിക്കൊണ്ടിരിക്കുന്നത്. കൃത്യതയാർന്ന തിരിച്ചടിയും പാക്കിസ്ഥാന്റെ പ്രത്യാക്രമണങ്ങളെ തകർത്തതും കഴിഞ്ഞ പത്ത് വർഷത്തിനിടെ നമ്മുടെ പ്രതിരോധ മേഖല കൈവരിച്ച കരുത്താണ് കാട്ടുന്നത്.

പ്രധാനമന്ത്രിയും ഇന്ത്യയുടെ സായുധസേനകളും വ്യക്തമാക്കിയിട്ടുള്ള കാര്യമാണ് ഏതുതരത്തിലുള്ള ഭീകരവാദ നീക്കവും യുദ്ധമായിത്തന്നെ കണക്കാക്കുമെന്നും അതിന് തക്കതായ തിരിച്ചടി നൽകുമെന്നും. മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടിയാണ് പാക്കിസ്ഥാനിലേക്ക് നമ്മുടെ സായുധസേനകൾ നൽകിയിരിക്കുന്നത്. അവരുടെ നിർണായകമായ 11 വ്യോമത്താവളങ്ങൾ തകർത്തു. കൃത്യതയാർന്ന ഈ തിരിച്ചടിയും പാക്കിസ്ഥാന്റെ പ്രത്യാക്രമണങ്ങളെ തകർത്തതും കഴിഞ്ഞ പത്ത് വർഷത്തിനിടെ നമ്മുടെ പ്രതിരോധ മേഖല കൈവരിച്ച കരുത്താണ് കാട്ടുന്നത്. നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കരുത്ത് എന്താണെന്ന് ലോകം അറിഞ്ഞു.