വോട്ടര്‍ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് ബിഹാറിലെ സസാറാമില്‍ ഇന്ന് തുടക്കം. രാഹുല്‍ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ചേരുന്ന യാത്ര 12 ദിവസം കൊണ്ട് 1300 കിലോമീറ്റര്‍ പൂര്‍ത്തിയാക്കും. സെപ്റ്റംബര്‍ ഒന്നിന് പാറ്റ്‌നയില്‍ സമാപന റാലി നടക്കും.
രാഹുല്‍ ഗാന്ധി യാത്ര തുടങ്ങുന്ന ദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക വാര്‍ത്താ സമ്മേളനവും നടക്കും. രാഹുല്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് കമ്മീഷന്‍ മറുപടി നല്‍കുമോയെന്നാണ് ഇതില്‍ വലിയ ആകാംക്ഷ. വൈകുന്നേരം നടക്കുന്ന പൊതു റാലിയില്‍ സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണവും നിര്‍ണ്ണായകമാകും.