+

പത്താം ക്ലാസ് മതി : റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആയി ജോലി നേടാം

റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് റിക്രൂട്ടമെന്റിനുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതി മെയ് 19 വരെ നീട്ടി. കൂടുതൽ പേർക്ക് അവസരം നൽകുക എന്ന ഉദ്ദേശത്തോടെയാണ് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അപേക്ഷകർക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrbapply.gov.inവഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മെയ് 21 വരെ അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. മെയ് 22 മുതൽ 31 വരെ അപേക്ഷകളിൽ തിരുത്തൽ വരുത്താനും അവസരമുണ്ടായിരിക്കുന്നതാണ്.

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്കുളള 9970 ഒഴിവുകൾ നികത്തുന്നതിനായി വലിയ രീതിയിലുളള റിക്രൂട്ട്‌മെന്റാണ് നടത്തുന്നത്. 9970 ഒഴിവുകളിൽ 4116 ഒഴിവുകൾ അൺ റിസർവ്ഡ് വിഭാഗത്തിനും 1,716 ഒഴിവുകൾ പട്ടികജാതി വിഭാഗത്തിനും

858 ഒഴിവുകൾ പട്ടിക വർഗ വിഭാഗത്തിനും 2,289 ഒഴിവുകൾ ഒബിസിക്കും 991 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും.1004 മുൻ സൈനികർക്കുവേണ്ടിയുമാണ് സംവരണം ചെയ്തിരിക്കുന്നത്.പത്താം ക്ലാസ് വിദ്യാഭ്യാസമാണ് അപേക്ഷകർക്കുണ്ടായിരിക്കേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി ജനുവരി ഒന്നിന് 18മുതൽ 33 വയസുവരെ ആയിരിക്കണം. ഒബിസി / എസ്ടി വിഭാഗങ്ങൾക്ക് യഥാക്രമം മൂന്ന്, അഞ്ച് വർഷത്തെ പ്രായപരിധി ഇളവ് ലഭിക്കും. കൊവിഡ് സമയത്ത് മുൻ റിക്രൂട്ട്‌മെന്റ് അവസരങ്ങൾ നഷ്ടപ്പെടുന്നവർക്ക് മൂന്ന് വർഷത്തെ ഒറ്റത്തവണ പ്രായപരിധി ഇളവ് നൽകിയിട്ടുണ്ട്. കൂടാതെ റെയിൽവേയുടെ മെഡിക്കൽ ഫിറ്റ്‌നസ് മാനദണ്ഡങ്ങളും പാലിക്കണം. ജനറൽ വിഭാഗങ്ങൾക്കും ഒബിസിക്കും 500 രൂപയ്ക്കും മറ്റ് സംവരണ വിഭാഗങ്ങൾക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.

Trending :
facebook twitter