+

നിരവധി സേവനങ്ങള്‍ക്ക് ഒറ്റ ആപ്പുമായി റെയില്‍വേ

പ്ലേ സ്റ്റോറിലും ഐഒഎസ് പ്ലാറ്റ് ഫോമുകളിലും ആപ് ലഭ്യമാണ്. ഐആര്‍സിടിസി അക്കൗണ്ട് വഴിയും ലോ?ഗിന്‍ ചെയ്യാം. 

നിരവധി സേവനങ്ങള്‍ക്ക് ഒറ്റ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിങ്, പിഎന്‍ആര്‍, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, റിസര്‍വ് ചെയ്യാത്ത ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ് എല്ലാം ലഭ്യമാകുന്ന റെയില്‍ വണ്‍ (RailOne) ആപ്പ് റെയില്‍വേ പുറത്തിറക്കി. വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ലഭിച്ചിരുന്ന സേവനങ്ങളും ഈ ആപ്പില്‍ ലഭ്യമാകും. പരാതികളും ആപ്പിലൂടെ അറിയിക്കാം. പ്ലേ സ്റ്റോറിലും ഐഒഎസ് പ്ലാറ്റ് ഫോമുകളിലും ആപ് ലഭ്യമാണ്. ഐആര്‍സിടിസി അക്കൗണ്ട് വഴിയും ലോ?ഗിന്‍ ചെയ്യാം. 


റെയില്‍വേ ഇ-വാലറ്റ് സംവിധാനവും ലഭ്യമാണ്. വളരെ കുറച്ച് വിവിരങ്ങള്‍ നല്‍കി ഗസ്റ്റ് ലോഗിനും ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്. സങ്കീര്‍ണതകള്‍ ഒഴിവാക്കി ബുക്കിങ്ങും സൗകര്യപ്പെടും. എന്നാല്‍ തത്കാല്‍ ബുക്കിങ്ങിന് ഈ ആപ്പിലും ആധാര്‍ ഒതന്റിഫിക്കേഷന്‍ വേണം. എംപിന്‍, ബയോമെട്രിക് ലോഗിന്‍ ഓപ്ഷനുകള്‍ വഴി അവരുടെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാം. ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് നിലവില്‍ വിവിധ സേവനങ്ങള്‍ക്കായി ഒന്നിലധികം ആപ്പുകളും വെബ്സൈറ്റുകളും ഉപയോ?ഗിക്കണം. 

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി IRCTC റെയില്‍ കണക്റ്റ്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനായി IRCTC ഇ-കാറ്ററിങ് ഫുഡ് ഓണ്‍ ട്രാക്ക്, ഫീഡ്ബാക്ക് നല്‍കുന്നതിനായി റെയില്‍ മദാദ്, റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ക്കായി യുടിഎസ്, ട്രെയിന്‍ ട്രാക്ക് ചെയ്യുന്നതിനായി നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം എന്നിവയാണ് മുമ്പ് യാത്രക്കാര്‍ ഉപയോ?ഗിച്ചിരുന്നത്. എന്നാല്‍ എല്ലാം ഒരുകുടക്കീഴില്‍ എന്നതാണ് റെയില്‍വണ്ണിന്റെ പ്രത്യേകത.

facebook twitter