+

ഒമാനിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

ഒമാനില്‍ ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി ഇന്ന്  മുതൽ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. 

മസ്കറ്റ്: ഒമാനില്‍ ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി ഇന്ന്  മുതൽ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. 

രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിക്കുന്നുണ്ട്. മു​സ​ന്ദം, വ​ട​ക്ക​ന്‍ ബാ​ത്തി​ന, ഒ​മാ​ന്‍റെ തീ​ര​ദേ​ശ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ഴ ല​ഭി​ക്കും. കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്. താ​മ​സ​ക്കാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കി. അല്‍ ഹാജര്‍ മലനിരകളും മേഘാവൃതമായിരിക്കും. ഇടവിട്ടുള്ള മഴയും പ്രതീക്ഷിക്കാം. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പിന്തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

facebook twitter