+

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍

മഴ കനക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ജില്ലാ ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് കുറവുണ്ടാകില്ലെന്ന് മന്ത്രി കെ രാജന്‍. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 85 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇന്നലെ കാറ്റ് വീശിയെന്ന് മന്ത്രി അറിയിച്ചു. ആലുവ മുതല്‍ കോഴിക്കോട് വരെയുള്ള ഭാഗങ്ങളില്‍ ഇപ്പോള്‍ കാറ്റിന്റെ വേഗത കാണിക്കുന്നുണ്ട്. ദിശ മാറാനുള്ള സാധ്യത ഉണ്ടെന്ന് മന്ത്രി അറിയിച്ചു.

മേഘചലനങ്ങള്‍ വളരെ വേഗതയിലാണ്. മഴ കനക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ജില്ലാ ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. എല്ലാ ജില്ലകളിലും നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അടിയന്തരമായി മൂന്ന് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ കൂടെ സംസ്ഥാനത്ത് എത്തും. ഇതോടെ അഞ്ച് എന്‍ഡിആര്‍എഫ് സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിപ്പിക്കാന്‍ കഴിയും.

മഴ പെട്ടെന്ന് അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ല. ജില്ലാ കളക്ടര്‍മാരോട് എല്ലാ മണിക്കൂറിലും വിവരങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സുരക്ഷിത കേന്ദ്രങ്ങള്‍ ഒരുക്കാന്‍ 3950 ക്യാമ്പുകള്‍ പ്രാഥമികമായി തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനം സജ്ജമാണെന്നും ജനങ്ങളുടെ ഇടപെടലും ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.

Trending :
facebook twitter