രാജസ്ഥാനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം : ആറ് മരണം

06:50 PM Mar 06, 2025 | Neha Nair

രാജസ്ഥാൻ: രാജസ്ഥാനിലെ സിരോഹി ജില്ലയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. ജലോർ നിവാസികളായ ഏഴ് പേരായിരുന്നു അപകടം നടക്കുമ്പോൾ കാറിനകത്ത് ഉണ്ടായിരുന്നത്. നാരായൺ പ്രജാപത് (58), ഭാര്യ പോഷി ദേവി (55), മകൻ ദുഷ്യന്ത് (24), ഡ്രൈവർ കലുറാം (40), പ്രായപൂർത്തിയാകാത്ത മകൻ, മറ്റൊരു കുട്ടി ജയദീപ് എന്നിവരാണ് അപകടത്തിൽ മരിച്ചവർ.

അതേസമയം ഇവർ അഹമ്മദാബാദിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മരിച്ചവരിൽ നാലുപേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. സംഭവത്തിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. ഇവർ സിരോഹിയിലുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ട്രക്കിനടിയിൽ കുടുങ്ങിയ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.