രസവട ഇനി വീട്ടിലുണ്ടാക്കാം

07:10 PM Feb 04, 2025 | Neha Nair

ചേരുവകള്‍

തക്കാളി – 1

പുളി – കുറച്ച്

മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

കായം- കുറച്ച്

ഉലുവ- ഒരു ടീസ്പൂണ്‍

കുരുമുളക്- ഒരു ടീസ്പൂണ്‍

മുളക്‌പൊടി- ഒരു ടീസ്പൂണ്‍

ശര്‍ക്കര – വളരെ കുറച്ച്

ഉപ്പ് – ആവശ്യത്തിന്

പരിപ്പുവട / ഉഴുന്ന് വട

തയ്യാറാക്കുന്ന വിധം

തക്കാളി ചെറുതായി അരിഞ്ഞ് പുളി പിഴിഞ്ഞതും മഞ്ഞള്‍പ്പൊടിയും വെള്ളവും ഒഴിച്ച് തിളപ്പിച്ചെടുക്കുന്നതിലേക്ക് കായം, ഉലുവ, കുരുമുളക്, മുളക് പൊടി, ശര്‍ക്കര, ഉപ്പ് ചേര്‍ക്കണം.

ഇതിലേക്ക് മല്ലിയില, കറിവേപ്പിലയും ചേര്‍ക്കുക

ശേഷം എണ്ണ ചൂടാക്കി കടുകും ചുവന്ന മുളകും പൊട്ടിച്ചെടുത്താല്‍ രസം റെഡി.

തുടര്‍ന്ന് പരിപ്പുവട അല്ലെങ്കില്‍ ഉഴുന്നുവട ഒരു പാത്രത്തിലെടുത്തശേഷം രസം ഒഴിച്ച് കുറഞ്ഞത് അരമണിക്കൂര്‍ നേരം വയ്ക്കുക

രസവട റെഡി