രശ്മിക മന്ദാനയുടെ 'തമ്മ' ഒ.ടി.ടിയിൽ

06:09 PM Dec 17, 2025 | Neha Nair

ആയുഷ്മാൻ ഖുറാനയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ എത്തിയ ബോളിവുഡ് ഹൊറർ കോമഡി ചിത്രം തമ്മ ഒ.ടി.ടിയിൽ. ലോകക്കുശേഷം ഇന്ത്യൻ സിനിമയിൽ എത്തുന്ന അടുത്ത അമാനുഷിക സിനിമയാകും തമ്മ എന്നായിരുന്നു ചിത്രത്തിൻറെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. ലോകക്ക് ലഭിച്ച സ്വീകീര്യത തമ്മക്കും പ്രതീഷിക്കുന്നുവെന്നും ചിത്രത്തിൻറെ നിർമാതാക്കൾ പറഞ്ഞിരുന്നു. തിയറ്റർ റിലീസ് കഴിഞ്ഞ് ആറ് ആഴ്ചകൾക്ക് ശേഷമാണ് ചിത്രം ഒ.ടി.ടിയിൽ എത്തുന്നത്. ബോക്സ്ഓഫീസിൽ വിജയമായ ചിത്രത്തിന് സമിശ്ര പ്രതികരണമാണ് തിയറ്ററിൽ ലഭിച്ചത്. ആമസോൺ പ്രൈം വിഡിയോസാണ് ചിത്രത്തിൻറെ ഒ.ടി.ടി റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്നു മുതൽ ചിത്രം പ്ലാറ്റ്ഫോമിൽ കാണാം.

മാഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ അഞ്ചാമത് ചിത്രമാണ് തമ്മ. സ്ത്രീ, ഭേടിയാ, മുഞ്ജ്യ, സ്ത്രീ 2 എന്നിവയാണ് മറ്റു സിനിമകൾ. റിലീസ് ചെയ്ത് 10 ദിവസം കഴിഞ്ഞപ്പോൾ തന്നെ സ്ത്രീ 2 ആഗോളതലത്തിൽ 500 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഇത്തവണ അമർ കൗഷിക്കിന് പകരം മുഞ്ജ്യ സിനിമയുടെ സംവിധായകൻ ആദിത്യ സർപോധർ ആണ് താമ ഒരുക്കിയിരിക്കുന്നത്. ഒരു സാങ്കൽപിക ലോകത്തു നടക്കുന്ന ഒരു അമാനുഷിക ഹൊറർ-കോമഡിയാണ് തമ്മ. ഇന്ത്യയിൽ നിന്ന്135 കോടിയും ആഗോളതലത്തിൽ 187 കോടിയുമാണ് ചിത്രം നേടിയത്.