കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം കുറയ്ക്കാൻ ഇവ രണ്ടും വളരെ വേഗം പ്രവർത്തിക്കും. ഒപ്പം ചർമ്മത്തിലെ ഈർപ്പം നിലനിർത്തി തിളക്കവും നൽകുന്നു.
നാരങ്ങ
വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് നാരങ്ങ. ഇത് പിഗ്മെന്റേഷൻ കുറയ്ക്കാൻ നല്ലതാണ്. ഒപ്പം മൃതകോശങ്ങളെ നീക്കം ചെയ്ത് കണ്ണിനു ചുറ്റുമുള്ള ചർമ്മ കോശങ്ങളെ പുനരുജ്ജീവിപ്പിക്കും.
തൈര്
തൈരിൽ ചർമ്മത്തിന് ഈർപ്പം നൽകാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൃതകോശങ്ങളെ നീക്കം ചെയ്യും. അങ്ങനെ, ചർമ്മം കൂടുതൽ മൃദുവും യുവത്വമുള്ളതുമായി മാറുന്നു.
തൈരിൽ നാരങ്ങാനീര് ചേർത്ത് പുരട്ടുന്നത് കറുത്ത പാടുകൾക്ക് വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തൈര് ചർമ്മത്തെ പോഷിപ്പിക്കുന്നു, അതേസമയം നാരങ്ങ പാടുകൾ നീക്കം ചെയ്യുന്നു.
ഡാർക്ക് സർക്കിൾ പ്രതിരോധിക്കാൻ മാസ്ക് തയ്യാറാക്കുന്നവിധം
ഒരു ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിക്കാം. ഈ മിശ്രിതം ഇളക്കി യോജിപ്പിക്കാം. ഒരു പഞ്ഞി ഇതിൽ മുക്കി കണ്ണിനു ചുറ്റും പുരട്ടാം 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
കണ്ണിനടിയിലെ കറുപ്പ് നിറം കുറയ്ക്കാൻ ഫലപ്രദമായ മറ്റൊരു മാർഗമാണ് വെളിച്ചെണ്ണ.
ചേരുവകൾ
വെളിച്ചെണ്ണ- 1 ടീസ്പൂൺ
തേൻ- 1/2 ടേബിൾസ്പൂൺ
റോസ് വാട്ടർ- ലഭ്യമെങ്കിൽ
ആൻ്റി ഓക്സിഡൻ്റുകൾ, ഫാറ്റി ആസിഡുകൾ എന്നിവ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട് | ചിത്രം: ഫ്രീപിക്
വെളിച്ചെണ്ണ
ആൻ്റി ഓക്സിഡൻ്റുകൾ, ഫാറ്റി ആസിഡുകൾ എന്നിവ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്. അവ കട്ടി കുറഞ്ഞ ചർമ്മത്തെ ആഴത്തിൽ മോയ്സ്ച്യുറൈസ് ചെയ്യുന്നു. ഇതിലൂടെ കറുപ്പ് നിറം കുറയ്ക്കാം.
തേൻ
പ്രകൃിതദത്തമായ ഹ്യുമിക്റ്റൻ്റ് സവിശേഷത തേനിനുണ്ട്. കൂടാതെ തേനിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷത ചർമ്മത്തിലെ പാടുകളും ചുളിവുകളും കുറയ്ക്കുന്നു.
തയ്യാറാക്കുന്ന വിധം
ഒരു ടീസ്പൂൺ വെളിച്ചെണ്ണയിലേയ്ക്ക് അര ടേബിൾസ്പൂൺ തേനും, 2 തുള്ളി റോസ് വാട്ടറും ചേർത്തിളക്കി യോജിപ്പിക്കാം. തയ്യാറാക്കിയ മിശ്രിതം വിരലുകൾ ഉപയോഗിച്ച് കണ്ണിനു ചുറ്റമുള്ള ഭാഗത്ത് പരുട്ടാം. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് പുരട്ടുന്നതാണ് ഏറെ ഫലപ്രദം