+

പതിവാക്കാം ഈ ക്യാരറ്റ് ജ്യൂസ്

കാരറ്റ് – 2 എണ്ണം ഇഞ്ചി – ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ – 2 എണ്ണം

ചേരുവകൾ

കാരറ്റ് – 2 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
ചെറുനാരങ്ങ – 2 എണ്ണം
കസ്‌കസ് – 1 ½ ടീസ്പൂൺ
തണുത്ത വെള്ളം – 2 കപ്പ്
ഐസ് ക്യൂബ്സ് പഞ്ചസാര

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ ബൗളിലേക്കു കസ്‌കസും കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക. ശേഷം വൃത്തിയാക്കിയെടുത്ത കാരറ്റ് മിക്സിയുടെ ജാറിലിട്ട് ഇഞ്ചിയും ചേർത്ത് ഒന്ന് അടിച്ചെടുക്കുക. ശേഷം കാരറ്റിലേക്കു നാരങ്ങാ നീര്, പഞ്ചസാര, ഐസ് ക്യൂബ്സ്, തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഈ ജ്യൂസ് അരിച്ചെടുത്ത് കസ്കസ് ചേർത്ത് കുടിക്കാം.
 

facebook twitter