+

കണ്ണൂരിലുണ്ട് ഉറുമ്പുകളെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം

ജീവികളായ നാഗത്തെയും ശിവന്റെ ഭൂതഗണങ്ങളിൽ പ്രധാനിയായ  നന്ദികേശനെന്ന കാളയെയും ഭക്തർ ആരാധിക്കാറുണ്ട് . എന്നാൽ ഉറുമ്പിനെ ആരാധിക്കുന്ന ഒരു ഇടം കൂടി ഉണ്ട് എന്നത് കൗതുകം ഉണർത്തുന്ന കാര്യമാണ്. 

ജീവികളായ നാഗത്തെയും ശിവന്റെ ഭൂതഗണങ്ങളിൽ പ്രധാനിയായ  നന്ദികേശനെന്ന കാളയെയും ഭക്തർ ആരാധിക്കാറുണ്ട് . എന്നാൽ ഉറുമ്പിനെ ആരാധിക്കുന്ന ഒരു ഇടം കൂടി ഉണ്ട് എന്നത് കൗതുകം ഉണർത്തുന്ന കാര്യമാണ്. കണ്ണൂർ ജില്ലയിലെ തോട്ടടയിൽ നിന്നും കിഴുന്നപാറയിലേക്കു പോകുന്ന റോഡിൽ കുട്ടിക്കകം എന്ന സ്ഥലത്താണ് ഉറുമ്പച്ചൻ കോട്ടം എന്ന പേരിൽ ഉറുമ്പുകളെ ദൈവമായി ആരാധിക്കുന്ന ഈ ക്ഷേത്രം നിലകൊള്ളുന്നത്.

ഉറുമ്പച്ചൻകോട്ടം ക്ഷേത്രമെന്നാണ് പറയുന്നതയെങ്കിലും സാധാരണഗതിയിലുള്ള ഒരു ക്ഷേത്രത്തിന്റെ ഘടനയൊന്നും ഇവിടെ കാണാൻ കഴിയില്ല. ഒന്നര മീറ്റർ ഉയരത്തിലുള്ള വൃത്താകൃതിയിലുള്ള തറയും വിളക്കു വയ്ക്കുന്ന ഭണ്ഡാര കോവിലുമാണ് ഇവിടെയുള്ളത്. ഉദയമംഗലം ശ്രീ ഗണപതി ക്ഷേത്രത്തിൻ്റെ ആരുഡസ്ഥാനമായാണ് ഉറുമ്പച്ചൻകോട്ടം ക്ഷേത്രം അറിയപ്പെടുന്നത്. നേരത്തെ ഇവിടെയായിരുന്നു ക്ഷേത്രം പണിയാൻ തീരുമാനിച്ചത്. 

ഇതിനായി സ്ഥാനംകണ്ട് കുറ്റിയടിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം അവിടെയെത്തിയ ഭക്തരെ കാത്തിരുന്നത് മറ്റൊരു കാഴ്ചയാണ്. ഗണപതി ക്ഷേത്രത്തിൻെറ നിർമാണത്തിനായി കുറ്റിയടിച്ച സ്ഥാനത്ത് ഒരു ഉറുമ്പും കൂട്. കുറ്റിയാകട്ടെ മറ്റൊരു സ്ഥലത്ത് മാറിക്കിടന്നിരുന്നു. വീണ്ടും പ്രശ്നംവെച്ചു നോക്കിയപ്പോൾ ഇവിടെ ഉറുമ്പുകളുടെ ദേവസ്ഥാനമാണെന്ന് കണ്ടെത്തുകയുമായിരുന്നു.

തുടർന്ന് കുറ്റി മാറിക്കിടന്ന സ്ഥലത്ത് ഗണപതിക്കോവിലും ഉറുമ്പിൻ കൂട് കണ്ട സ്ഥലത്ത് ഉറുമ്പുകളെ ആരാധിക്കാൻ ഒരു ക്ഷേത്രവും നിർമിച്ചു.അങ്ങനെയാണ് ഉദയമംഗലം ഗണപതി ക്ഷേത്രത്തിന് സമീപം ഉറുമ്പച്ചൻ കോട്ടം എന്ന ക്ഷേത്രം നിർമിക്കപ്പെട്ടത്. എല്ലാ സംക്രമ ദിവസങ്ങളിലുമാണ് ഇവിടെ പ്രധാനമായും ആരാധന നടക്കുന്നത്. 

വീടുകളിൽ ഉറുമ്പു ശല്യം കൂടി വന്നാൽ ഇവിടെ തേങ്ങ ഉടച്ചു തേങ്ങാവെള്ളം സമർപ്പിച്ചാൽ ഉറുമ്പച്ചൻ പ്രസാദിക്കുമെന്നും അതുവഴി ഉറുമ്പു ശല്യം ശമിക്കുമെന്നുമാണ് വിശ്വാസം.  ഉറുമ്പച്ചൻകോട്ടത്തിൽ നാളികേരം സമർപ്പിക്കുന്നവർ ഉദയമംഗലം ശ്രീ ഗണപതി ക്ഷേത്രത്തിലും ദർശനം നടത്തണമെന്നാണ് വിശ്വാസം. ഉറുമ്പച്ചൻകോട്ടം ക്ഷേത്രത്തിനെ കുറിച്ചറിഞ്ഞു ദൂരദേശങ്ങളിൽ നിന്നു പോലും ആളുകൾ എത്താറുണ്ട്. മനുഷ്യർ തമ്മിൽ പോരടിക്കുന്ന ഈ കാലത്ത് ഉറുമ്പിന് പോലും പ്രാധാന്യം കൊടുക്കുന്ന ഇവിടം  സഹജീവി സ്നേഹത്തിന്റെ  ഉത്തമ ഉദാഹരണമാണ്.

facebook twitter