തലശ്ശേരി: 'പലരും വിചാരിക്കാറുണ്ട്, എഴുതിയിട്ടുമുണ്ട് എം.ടി.യെ തെറിപറയുന്ന ഒരു വ്യക്തിയാണെന്ന് ഞാനെന്ന്. ഒന്നുകില്‍ അവര്‍ക്ക് തെറി എന്ന വാക്കിന്റെ അര്‍ഥമറിയില്ല. അതല്ലെങ്കില്‍ അവര്‍ നാവ് കളവ് പറയാന്‍ മാത്രം ഉപയോഗിക്കുന്നവരാണ്. പല കാരണങ്ങളാലും വാസുവുമായുള്ള ബന്ധം ആദ്യകാലത്തെ പോലെ ഊഷ്മളമായിരുന്നില്ല, ഞാന്‍ ഒരിക്കലും എം.ടി.യെ തെറിപറഞ്ഞിട്ടില്ല. '- കഥാകൃത്ത് ടി. പത്മനാഭന്‍ പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി എം.ടി. വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ച് 'കാലം: മായാചിത്രങ്ങള്‍' ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍നിന്നൊരു വീഴ്ചയുണ്ടായി. ഒരു സ്ട്രോക്കുംവന്നു. ഇതിനുശേഷം ഏഴ് കഥകള്‍ എഴുതി. ഒടുവിലത്തെ കഥ കഴിഞ്ഞ ഏഴാം തീയതിയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചത്. 97-ാം വയസ്സിലും കഥയില്‍ മാത്രം ഒതുങ്ങിനിന്നു. എന്റെ ചെറിയ ലോകമാണ്, പക്ഷേ വാസുവിന്റെ ലോകം അനുദിനം വളര്‍ന്നു. പക്ഷേ, എന്താണെങ്കിലും ഞാന്‍ നിന്നനില്‍പ്പില്‍തന്നെ നിന്നു. ഞാനതില്‍ സംതൃപ്തനാണ്.റബ്കോ ചെയര്‍മാന്‍ കാരായി രാജന്‍ അധ്യക്ഷനായി. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യാതിഥിയായിരുന്നു.