
ഇറക്കുമതി താരിഫുമായി ബന്ധപ്പെട്ട അമേരിക്കന്‍ നടപടിയില്‍ ഓസ്ട്രേലിയയ്ക്ക് നേരിയ ആശ്വാസം. ട്രംപ് ഒപ്പുവച്ച പുതിയ താരിഫ് പട്ടികയില്‍ നിന്ന് ഓസ്ട്രേലിയയെ ഒഴിവാക്കി.
ഓസ്ട്രേലിയയ്ക്കുള്ള ചുങ്കം പത്തുശതമാനമെന്ന നിലയില്‍ തുടരും . അമേരിക്കയുമായി ചര്‍ച്ച ഏര്‍പ്പെടാത്തതോ സാമ്പത്തിക സുരക്ഷാ കാര്യങ്ങളില്‍ യോജിപ്പിലെത്താത്തതോ ആയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് തീരുവ ഉയര്‍ത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
ഓസ്ട്രേലിയയേക്കാള്‍ നികുതി ചുമത്തപ്പെട്ട രാജ്യങ്ങളില്‍ ഇന്ത്യയും കാനഡയും ന്യൂസിലന്‍ഡും ഉള്‍പ്പെടുന്നുണ്ട്.
അമേരിക്കന്‍ ബീഫിനുണ്ടായ നിയന്ത്രണം അടുത്തിടെ ഓസ്ട്രേലിയ ലഘൂകരിച്ചിരുന്നു. എന്നാല്‍ താരിഫ് പ്രഖ്യാപനവുമായി ഇതിന് ബന്ധമില്ലെന്നാണ് ഓസ്ട്രേലിയന്‍ മന്ത്രിമാര്‍ അവകാശ വാദമുന്നയിക്കുന്നത്.