+

ഖത്തര്‍ പ്രവസാകള്‍ക്ക് ആശ്വാസം ; പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഇനി മെട്രാഷില്‍ വേഗം അപ്‌ഡേറ്റ് ചെയ്യാം

മെട്രാഷിലെ പുതിയ ഫീച്ചര്‍ ഖത്തര്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും.

ഖത്തര്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഇനി തങ്ങളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ സേവന പോര്‍ട്ടല്‍ അപേഡേറ്റ് ചെയ്യാം. മെട്രാഷ് 2 വില്‍ അടുത്തിടെയാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കിയത്.

പാസ്‌പോര്‍ട്ട് പുതുക്കല്‍, നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടിന് പകരം പുതിയത് എടുക്കല്‍ എന്നിങ്ങനെ പാസ്‌പോര്‍ട്ട് സംബന്ധിച്ച വിവരങ്ങളെല്ലാം ഇനി മെട്രാഷിലൂടെ അപ്‌ഡേറ്റ് ചെയ്യാം. മെട്രാഷിലെ പുതിയ ഫീച്ചര്‍ ഖത്തര്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും.
 

facebook twitter